ബിനീഷിന്റെയും ശിവശങ്കറിന്റെയും അറസ്റ്റ് സിപിഎമ്മിന് കേരളത്തിൽ ലഭിച്ച ചരിത്രസംഭാവന; ബെന്നി ബെഹനാൻ

Web Desk   | Asianet News
Published : Oct 29, 2020, 04:17 PM IST
ബിനീഷിന്റെയും ശിവശങ്കറിന്റെയും അറസ്റ്റ് സിപിഎമ്മിന് കേരളത്തിൽ ലഭിച്ച ചരിത്രസംഭാവന; ബെന്നി ബെഹനാൻ

Synopsis

നൂറാം വാർഷികം ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ നിന്ന് ലഭിച്ച ചരിത്ര സംഭാവനയാണ് ഈ രണ്ട് അറസ്റ്റ്. പി കൃഷ്ണപിള്ളയും ഇഎംഎസും ഒക്കെ ഇരുന്ന കസേരയിൽ ഇരിക്കുന്ന കോടിയേരി ബാലകൃഷ്ണൻ അൽപമെങ്കിലും പാർട്ടി സ്നേഹവും ധാർമ്മികതയും ഉണ്ടെങ്കിൽ ഇന്ന് എകെജി സെന്റർ പൂട്ടി താക്കോൽ വേറെ ആരെയെങ്കിലും ഏൽപ്പിച്ച് വേറെ പണിക്ക് പോവണം.

തിരുവനന്തപുരം: അധോലോകസംഘത്തിന്റെ പിടിയിലാണ് കേരളമെന്ന് ബെന്നി ബഹനാൻ എംപി. ആ സംഘത്തിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്. മുഖ്യമന്ത്രി ഇന്നലെത്തന്നെ രാജിവെക്കേണ്ടതായിരുന്നു. ധാർമ്മികത ഉണ്ടെങ്കിൽ കോടിയേരി സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ബെന്നി ബെഹനാൻ പ്രതികരിച്ചു. 

സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്. മദ്യലഹരിമാഫിയ സംഘത്തിന്റെ ആസ്ഥാനം പാർട്ടി സെക്രട്ടറിയുടെ വീട്. മുഖ്യമന്ത്രിയുടെ മുഖ്യൻ ഇന്നലെ പിടിയിലായി. പാർട്ടി സെക്രട്ടറിയുടെ മകൻ ഇന്ന് പിടിയിലായി. നൂറാം വാർഷികം ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ നിന്ന് ലഭിച്ച ചരിത്ര സംഭാവനയാണ് ഈ രണ്ട് അറസ്റ്റ്. പി കൃഷ്ണപിള്ളയും ഇഎംഎസും ഒക്കെ ഇരുന്ന കസേരയിൽ ഇരിക്കുന്ന കോടിയേരി ബാലകൃഷ്ണൻ അൽപമെങ്കിലും പാർട്ടി സ്നേഹവും ധാർമ്മികതയും ഉണ്ടെങ്കിൽ ഇന്ന് എകെജി സെന്റർ പൂട്ടി താക്കോൽ വേറെ ആരെയെങ്കിലും ഏൽപ്പിച്ച് വേറെ പണിക്ക് പോവണം. മുഖ്യമന്ത്രി ഇന്നലെത്തന്നെ രാജിവെക്കേണ്ടതായിരുന്നു. ഇനിയും മുഖ്യമന്ത്രി അധികാരത്തിൽ തുടരാനാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ ഓഫീസിൽ കയറി മറ്റ് പലരെയും പിടികൂടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ
ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ