ബിനീഷ് കോടിയേരി അറസ്റ്റ്: ധാര്‍മ്മികമായും രാഷ്ട്രീയമായും സിപിഎം മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

Published : Oct 29, 2020, 04:06 PM ISTUpdated : Oct 29, 2020, 04:14 PM IST
ബിനീഷ് കോടിയേരി അറസ്റ്റ്: ധാര്‍മ്മികമായും രാഷ്ട്രീയമായും സിപിഎം മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

Synopsis

ക്ലിഫ് ഹൗസും എകെജി സെന്‍ററും ഒരു പോലെ കേസിൽ അകപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് അസാധാരണമായ സംഭവമാണ്

തിരുവനന്തപുരം: ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍  അറസ്റ്റ് ചെയ്ത സംഭവത്തിൽ രാഷ്ട്രീയമായും ധാര്‍മ്മികമായും മറുപടി പറയേണ്ട ഉത്തരവാദിത്തം സിപിഎമ്മിന് ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മറുപടി പറയേണ്ട കാര്യമില്ലെന്ന നേതാക്കളുടെ വിശദീകരണം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും എ കെ ജി സെന്ററും ഒരേ ദിവസം കേസിൽ പെട്ടിരിക്കുന്നു. ഇത് അസാധാരണമായ സംഭവമാണെന്നും കെ സുരേന്ദ്രൻ വിശദീകരിച്ചു. 

എകെജി സെന്‍ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാജിവയ്ക്കണം. സംഭവം ജനങ്ങളോട് വിശദീകരിക്കാൻ സിപിഎം നേതാക്കൾ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ
ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ