ബെൻസ് കാരവാൻ ധനികരുടെ വാഹനം, ജനത്തെ കാണാൻ കെഎസ്ആർടിസി ബസ് പോരേ? സർക്കാരിനെതിരെ ചെന്നിത്തല

Published : Nov 15, 2023, 02:16 PM IST
ബെൻസ് കാരവാൻ ധനികരുടെ വാഹനം, ജനത്തെ കാണാൻ കെഎസ്ആർടിസി ബസ് പോരേ? സർക്കാരിനെതിരെ ചെന്നിത്തല

Synopsis

ബസ്സിൽ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കിൽ  കെഎസ്‌ആർ‌ടി‌സി‌യിലെ ഒരു നല്ല ബസ് രൂപമാറ്റം വരുത്തിയെടുത്താൽ മതിയല്ലോയെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനിൽ നടത്തുന്ന യാത്ര സംസ്ഥാന സർക്കാരിന് തന്നെ  ബൂമറാങ്ങ് ആവുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഡംബര യാത്ര നടത്താനാവൂ. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും  ഒരോ ദിവസവും ജനം പൊറുതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസ യാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം. സാധാരണ സിനിമ - വ്യവസായ മേഖലയിലെ പ്രമുഖർ ഉപയോഗിക്കുന്ന വാഹമാണ് ബെൻസ് കാരവൻ. ബസ്സിൽ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കിൽ  കെഎസ്‌ആർ‌ടി‌സി‌യിലെ ഒരു നല്ല ബസ് രൂപമാറ്റം വരുത്തിയെടുത്താൽ മതി. അതിന് മുതിരാതെയാണ് മുഖ്യമന്ത്രിയുടെ കോടികൾ ചെലവഴിച്ചുള്ള കാരവനിലെ യാത്ര. ഖജനാവിൽ പെൻഷൻ പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബന്ധത ഉണ്ടെങ്കിൽ കോടികൾ മുടക്കിയുള്ള ആഡംബര യാത്ര വേണ്ടെന്ന് വയ്ക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു