ബീവറേജസ് കോർപ്പറേഷനിൽ ജൂലായ് 20 മുതൽ അനിശ്ചിത കാല പണിമുടക്ക്,ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യം

Published : Jul 17, 2022, 12:10 PM ISTUpdated : Jul 17, 2022, 12:15 PM IST
ബീവറേജസ് കോർപ്പറേഷനിൽ ജൂലായ്  20 മുതൽ അനിശ്ചിത കാല പണിമുടക്ക്,ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യം

Synopsis

സമരം പ്രഖ്യാപിച്ചത് ഐഎൻടിയുസി കോ-ഓർഡിനേഷൻ കമ്മിറ്റി.സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം, സർക്കാറിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ബീവറേജസ് കോർപ്പറേഷനിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് ആക്ഷേപം 

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള പരിഷ്കരണം  നടപ്പിലാക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ടും   അധികാരികളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയാണ് ബിവറേജസ് കോർപ്പറേഷൻ ഐഎൻടിയുസി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 മുതൽ അനിശ്ചിത കാല പണി മുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സർക്കാർ ജീവനക്കാർക്ക് മൂന്ന് വർഷം മുമ്പ് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം സർക്കാറിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ബീവറേജസ് കോർപ്പറേഷനിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല, ഓവർ ടൈം വേജസും ഒഴിവ് ദിന അധികവേതനവും നടപ്പിലാക്കാനുള്ള ഹൈക്കോടതി വിധി പ്രാബല്യത്തിലാക്കുക,അന്യായമായ സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കാതെ രാത്രി 9 മണി വരെ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റ് കളിലെ ജീവനക്കാർക്ക് ധൃതി പിടിച്ച്  പഞ്ചിംഗ് നടപ്പിലാക്കിയതിനെതിയും ബില്ലിങ്ങ് ക്യാൻസലേഷൻ നിർത്തിയതിനെയും ഉൾപ്പെടെ പതിനഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്  പ്രാഖ്യാപിച്ചിരിക്കുന്നത്.

പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ച് കരിദിനാചരണം, ഹെഡ് ഓഫീസ് മാർച്ചും ധർണ്ണയും, സെക്രട്ടറിയേറ്റ് മാർച്ചും തുടങ്ങി നിരവധി സമരങ്ങൾ നടത്തിയതിന് ശേഷമാണ് പണിമുടക്ക് സമരം നടത്താൻ കോഡിനേഷൻ കമ്മറ്റി തീരുമാനിച്ചത്.

Liver Disease : മദ്യപാനം പതിവാണോ? എങ്കില്‍ ഈ ലക്ഷണങ്ങള്‍ പരിശോധിക്കൂ...

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ