മദ്യപാനത്തെ തുടർന്ന് തർക്കം: പൂഞ്ഞാറിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു

Published : Jul 17, 2022, 12:02 PM ISTUpdated : Jul 30, 2022, 07:12 AM IST
മദ്യപാനത്തെ തുടർന്ന് തർക്കം: പൂഞ്ഞാറിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു

Synopsis

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജെയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം: പൂഞ്ഞാറിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. കൈപ്പള്ളി വലിയപറമ്പിൽ ജാൻസിയ്ക്കാണ് (50) കുത്തേറ്റത്. ജാൻസിയുടെ കഴുത്തിന് പിന്നിലാണ് കുത്തേറ്റേത്. സംഭവത്തിൽ ഭർത്താവ് ജെയിംസിനെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ ജാൻസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

'വന്‍ തുക തിരിച്ച് കിട്ടും, ബാങ്കോക്കില്‍ വരെ കമ്പനി'; വീണ്ടും കുരുക്കില്‍ വീണ് മലയാളി, 100 കോടിയുടെ തട്ടിപ്പ്

കണ്ണൂർ കൂത്തുപറമ്പിൽ മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സ്ഥാപനങ്ങൾ ഉണ്ടെന്ന് കാണിച്ച് മണി ചെയിൻ മാതൃകയിൽ നിക്ഷേപം സ്വീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട് എന്ന പേരിൽ തായ് വാനിലും ബാങ്കോക്കിലും സ്ഥാപനങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ പ്രധാനമായും തട്ടിപ്പ് നടത്തിയത്. മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരിൽ കോഴിക്കോട് ആസ്ഥാനമാക്കി ഒരു കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നെങ്കിലും  അന്വേഷണത്തിൽ അങ്ങനെയൊരു കമ്പനി കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.

മാസത്തിൽ വലിയ തുക തിരിച്ച് കിട്ടുമെന്ന് പറഞ്ഞാണ് ഇയാൾ ആയിരക്കണക്കിന് ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം മുതൽ ഒരു കോടി വരെ ഇയാളുടെ പക്കൽ നിക്ഷേപമായി നൽകിയവർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവിധ ജില്ലകളിൽ ഏജന്‍റുമാരെ ജോലിക്ക് വച്ചാണ് ഇയാൾ നിക്ഷേപം സ്വീകരിച്ചിരുന്നത്.

ആദ്യമാദ്യം പലർക്കും ചെറിയ തുക തിരിച്ചു നൽകിയിരുന്നു. എന്നാൽ പിന്നീട് പണമൊന്നും കിട്ടാതായപ്പോഴാണ് പറ്റിക്കപ്പെട്ടതായി നിക്ഷേപകർക്ക് മനസിലായത്. കുത്തുപറമ്പ് ഭാഗത്ത് മാത്രം നിരവധി പേരാണ് തട്ടിപ്പിനിരയായത്. ഇവർ പൊലീസിൽ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഫൈസൽ നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസിന് വ്യക്തമായത്.

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പൊലീസിന്‍റെ പിടിയിലാവുന്നത്. കേസിൽ ഈ കമ്പനിയുടെ 12 ഓളം ഡയറക്ടർമാരും പ്രതികളാണ്. അസിസ്റ്റൻറ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഖിലിനും ഫസീലയ്ക്കും 37 ലക്ഷത്തിന്‍റെ സമ്പത്ത്, 24 ലക്ഷത്തിന്‍റെ ജെസിബി അടക്കം കണ്ടുകെട്ടും; എല്ലാം സമ്പാദിച്ചത് ലഹരി വിറ്റ്