സിപിഎം ഏരിയ സെക്രട്ടറിയോട് മുട്ടി,ബവ്കോ മുട്ടുമടക്കി,കുമളിയിലെ മദ്യഷോപ്പ് ഏട്ട് ദിവസമായി അടഞ്ഞ് കിടക്കുന്നു

Published : Oct 23, 2023, 09:04 AM IST
സിപിഎം ഏരിയ സെക്രട്ടറിയോട് മുട്ടി,ബവ്കോ മുട്ടുമടക്കി,കുമളിയിലെ  മദ്യഷോപ്പ് ഏട്ട് ദിവസമായി അടഞ്ഞ് കിടക്കുന്നു

Synopsis

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഔട്ട് ലെറ്റ് നോട്ടീസ് നൽകാതെ മറ്റൊരിടത്തേക്ക് മാറ്റിയെന്നാരോപിച്ചാണ് അടപ്പിച്ചത്

തേക്കടിയുടെ കവാട പട്ടണമായ കുമളിയിലെ ബെവ്കോ ഔട്ട് ലെറ്റ് സിപിഎം പീരുമേട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ അടപ്പിച്ച് എട്ടു ദിവസം കഴിഞ്ഞിട്ടും തുറക്കാൻ നടപടിയായില്ല. സിപിഎം ലോക്കൽ സെക്രട്ടറിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഔട്ട് ലെറ്റ് നോട്ടീസ് നൽകാതെ മറ്റൊരിടത്തേക്ക് മാറ്റിയെന്നാരോപിച്ചാണ് അടപ്പിച്ചത്. രണ്ടു സിപിഎം നേതാക്കൾ തമ്മിലുള്ള മത്സരത്തെ തുടർന്ന് ഔട്ട് ലെറ്റ് അടപ്പിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിനുണ്ടായിക്കൊണ്ടിരിക്കുന്നത്.

കുമളിക്കു സമീപം അട്ടപ്പള്ളത്ത് സിപിഎം കുമളി ലോക്കൽ സെക്രട്ടറിയുടെ  കെട്ടിടത്തിലാണ് ബെവ്കോ ഔട്ട്ലെറ്റ് പ്രവർത്തിച്ചിരുന്നത്. പതിനാലാം തീയതി രാവിലെ ചെളിമടയിലുള്ള പുതിയ സ്ഥലത്തേക്ക് ഔട്ട്ലെറ്റ് മാറ്റി. പുതിയ ലോഡ് മദ്യം എത്തിച്ചാണ് പ്രവർത്തനം തുടങ്ങി.  ഒരു ലക്ഷത്തിലധികം രൂപയുടെ കച്ചവടവും നടന്നു. ഈ സമയം ഔട്ട്ലെറ്റിലെത്തിയ സിപിഎം പീരുമേട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ബലമായി അടപ്പിച്ചു. സിപിഎം നേതാവുമായി ബെവ്കോ ഉണ്ടാക്കിയ കരാറിന് രണ്ടര വർഷം കൂടെ കാലവധിയുണ്ടെന്നും കട മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉടമക്ക് നോട്ടീസ് നൽകിയില്ലെന്നും കാണിച്ചായിരുന്നു നടപടി.കുമളിക്കാർ വണ്ടിപ്പെരിയാറിലോ കൊച്ചറയിലെ എത്തി മദ്യം വാങ്ങേണ്ട അവസ്ഥയിലാണിപ്പോൾ. പൂജ ആവധി പ്രമാണിച്ച് നിരവധി സഞ്ചാരികളാണ് തേക്കടിയിലേക്കെത്തുന്നത്.

 

 

സിപിഎം നടപടിക്കെതിരെ കടയുടമ കോടതിയിൽ നൽകിയ കേസിൽ പഴയ ഉടമയും കക്ഷി ചേർന്നതോടെ ഉത്തരവിനായി കാത്തിരിക്കുകയാണ് ബെവ്കോ. ഔട്ട് ലെറ്റ് ബലമായി അടപ്പിച്ചതിനെതിരെ ഇന്നലെയാണ് ബെവ്കോ പോലീസിൽ പരാതി നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം