പെരുമ്പടപ്പിലെ ബിവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടും, ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം

Published : Aug 06, 2025, 06:27 PM IST
Impact of alcohol on lifespan

Synopsis

പരാതിക്കാരനെയും ബിവറേജ് അധികൃതരെയും കേട്ട് തീരുമാനമെടുക്കാൻ മുക്കം നഗരസഭയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു

കോഴിക്കോട്: കോഴിക്കോട് മുക്കം പെരുമ്പടപ്പിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടും. മുക്കം നഗരസഭ ഭരണസമിതി യോഗത്തിന്‍റേതാണ് തീരുമാനം. നിലവിൽ നൽകിയ ലൈസൻസ് റദാക്കും. ബിവറേജസ് ഔട്ട്‌ലറ്റ് പൂട്ടണം എന്നാവശ്യപ്പെട്ട് മുക്കം അഗസ്ത്യമുഴി സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പരാതിക്കാരനെയും ബിവറേജ് അധികൃതരെയും കേട്ട് തീരുമാനമെടുക്കാൻ മുക്കം നഗരസഭയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് ഇന്നു ചേർന്ന ഭരണസമിതി യോഗം ലൈസൻസ് റദ്ധാക്കാനുള്ള തീരുമാനം എടുത്തത്.

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും