ബെവ്ക്യു ആപ്പ് പ്ലേസ്റ്റോറിലെത്തി, മിനിട്ടുകള്‍ക്കുള്ളില്‍ 10,000 ലധികം ഡൗണ്‍ലോഡ്; അറിയേണ്ടതെല്ലാം

By Web TeamFirst Published May 27, 2020, 11:09 PM IST
Highlights

രാവിലെ 6 മണി വരെ ബുക്കിംഗ് നടത്താം. പതിനായിരത്തിലധികം പേർ ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തു. 

കൊച്ചി: ബെവ്ക്യു ആപ്പ് ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ എത്തി. മദ്യം വാങ്ങുന്നതിനുള്ള ടോക്കണിന് എസ്എംഎസ് വഴിയും ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. രാവിലെ 6 മണി വരെ ബുക്കിംഗ് നടത്താം. പ്ലേസ്റ്റോറിലെത്തി മിനിട്ടുകള്‍ക്കകം പതിനായിരത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു. വൈകുന്നേരം അഞ്ച് മണിക്ക് ആപ്പ് എത്തുമെന്നാണ് കമ്പനി ആദ്യം അറിയിച്ചതെങ്കിലും രാത്രി 11 മണിയോടെയാണ് പ്ലേസ്റ്റോറില്‍ ലഭ്യമായത്. 

എസ് എംഎസ് ചിലർക്ക് മറുപടി ലഭിക്കാത്തത് കുറഞ്ഞ സമയം കൂടുതൽ പേർ എത്തിയത് കൊണ്ടാണ്. നാളെ വിതരണം ഈ ബുക്കിംഗിൽ തുടങ്ങാം. പ്ലേ സ്റ്റോറിൽ ഇപ്പോൾ ചിലസമയത്ത് ചിലർക്ക് ആപ്പ് വിസിബിൾ ആയേക്കില്ല. ബീറ്റ വേർഷൻ അപ്ഡേറ്റ് ചെയ്താൽ ആപ്പ് ലഭ്യമാകുമെന്നും  ഫെയർകോഡ് സിടിഒ രജിത് രാമചന്ദ്രൻ അറിയിച്ചു. 

ട്രയൽ റൺ സമയത്ത് ആപ്പ് ഡൗൺലോഡ് ചെയ്തവർക്കും ഇപ്പോൾ ബുക്ക് ചെയ്യാം. ബീറ്റ വേർഷൻ വഴിയും എസ്എംഎസ് വഴിയുമുള്ള ബുക്കിം​ഗ് 75,000 പിന്നിട്ടതായും ഫെയർകോഡ് അധികൃതർ അറിയിച്ചു. 

Read Also: ദൈര്‍ഘ്യമേറിയ ഒരു മദ്യനിരോധനകാലം; കേരളത്തില്‍ വീണ്ടും മദ്യം എത്തുമ്പോള്‍...

 

click me!