ബെവ്ക്യു ആപ്പ്: ബിവറേജസ് കോർപ്പറേഷന് നഷ്ടം വരുത്തി, പിൻവലിക്കണമെന്ന് ചെന്നിത്തല

Web Desk   | Asianet News
Published : Jun 16, 2020, 05:07 PM IST
ബെവ്ക്യു ആപ്പ്: ബിവറേജസ് കോർപ്പറേഷന് നഷ്ടം വരുത്തി, പിൻവലിക്കണമെന്ന് ചെന്നിത്തല

Synopsis

മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കാനായി നടപ്പാക്കിയ വിർച്വൽ ക്യൂ സംവിധാനത്തിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് മദ്യശാലകൾ തുറക്കുമ്പോൾ തിരക്ക് ക്രമീകരിക്കാൻ സർക്കാർ കൊണ്ടുവന്ന ബെവ്ക്യു ആപ്പ് പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് താൻ തുടക്കത്തിൽ ആരോപിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

ബെവ്ക്യു ആപ്പ് വൻ തട്ടിപ്പാണെന്നും ആപ്പിലൂടെ സംസ്ഥാന ബിവറേജസ് കോർപ്പറേഷന് വലിയ നഷ്ടമുണ്ടായെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുരഭിമാനം വെടിയണമെന്നും ആപ്പ് പിൻവലിക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കാനായി നടപ്പാക്കിയ വിർച്വൽ ക്യൂ സംവിധാനത്തിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ആപ്പ് നിർമ്മാണത്തിന് കരാറൊപ്പിട്ടതിൽ പക്ഷപാതമുണ്ടെന്നും അഴിമതിയും സ്വജനപക്ഷപാതപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ബെവ്ക്യു ആപ്പ് നിർമ്മാണം മറയാക്കി നടന്ന അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി