മദ്യം വാങ്ങാൻ ആപ്പ് വേണ്ട, ബെവ്ക്യു ആപ്പ് റദ്ദാക്കി; സർക്കാർ ഉത്തരവിറക്കി

Published : Jan 16, 2021, 05:21 PM IST
മദ്യം വാങ്ങാൻ ആപ്പ് വേണ്ട, ബെവ്ക്യു ആപ്പ് റദ്ദാക്കി; സർക്കാർ ഉത്തരവിറക്കി

Synopsis

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിയ വിദേശമദ്യ വില്‍പ്പന പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ്ട് ബെവ്ക്യു ആപ്പ് ആരംഭിച്ചത്. ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയായിരുന്നു വില്‍പ്പന. 

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ആവശ്യമില്ല എന്നുള്ളതിനാലാണ് ആപ്പ് റദ്ദാക്കിയത്. ലോക്ഡൗൺ കാലത്താണ് മദ്യവിൽപ്പനക്ക് ആപ്പ് കൊണ്ടുവന്നത്.

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിയ വിദേശമദ്യ വില്‍പ്പന പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ്ട് ബെവ്ക്യു ആപ്പ് ആരംഭിച്ചത്. ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയായിരുന്നു വില്‍പ്പന. ഓണ്‍ലൈന്‍ ടോക്കണ്‍ ഉപയോഗപ്പെടുത്തിയാണ് മദ്യ വില്‍പന നടത്തിയത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് ആപ്പ് വഴി വില്‍പന നടത്തിയത്. 
 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K