ബെവ്‌ ക്യു ആപ്പിലൂടെ ഇനി ഔട്ട്‌ലെറ്റുകൾ തിരഞ്ഞെടുക്കാം; പിൻ കോഡ് മാറ്റുന്നതിനും സംവിധാനം

By Web TeamFirst Published Aug 28, 2020, 4:40 PM IST
Highlights

ആപ്പിലെ മാറ്റങ്ങൾ നാളെ മുതൽ നിലവിൽ വരുമെന്ന് ഫെയർ കോഡ് അറിയിച്ചു. അതേസമയം, ഓണം കണക്കിലെടുത്ത്  എക്സൈസ് വകുപ്പ്  സംസ്ഥാനത്തെ മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

കൊച്ചി:  മദ്യം വാങ്ങാൻ ഉപഭോക്താവിന് ഇനി ബെവ്‌ ക്യു ആപ്പ് വഴി ഔട്ട്‌ലെറ്റുകൾ തിരഞ്ഞെടുക്കാം. പിൻ കോഡ് മാറ്റുന്നതിനും സാധിക്കും. ആപ്പിലെ മാറ്റങ്ങൾ നാളെ മുതൽ നിലവിൽ വരുമെന്ന് ഫെയർ കോഡ് അറിയിച്ചു. 

അതേസമയം, ഓണം കണക്കിലെടുത്ത്  എക്സൈസ് വകുപ്പ്  സംസ്ഥാനത്തെ മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർധിപ്പിച്ചു. ഒരു ദിവസം 400 ടോക്കണുകൾ വിതരണം ചെയ്തിടത്ത് ഇപ്പോൾ 600 ടോക്കൺ വരെ അനുവദിക്കും. 

മദ്യവിൽപന രാവിലെ 9 മുതൽ രാത്രി വരെ 7 വരെയായിരിക്കും. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഒരു തവണ ടോക്കൺ എടുത്തു മദ്യം വാങ്ങിയവ‍ർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നി‍ർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം. 

ബെവ്കോയുടെ ബെവ്ക്യൂ ആപ്പ് വഴിയാണ് ടോക്കണുകൾ ബുക്ക് ചെയ്യേണ്ടത്. ബെവ്ക്യൂ വഴിയുള്ള മദ്യവിൽപന ആരംഭിച്ച ശേഷം സംസ്ഥാനത്തെ ബെവ്കോ-കൺസ്യൂമ‍ർ ഫെഡ് മദ്യവിൽപനശാലകളിൽ മദ്യവിൽപന കുറഞ്ഞിരുന്നു. 

click me!