'ജയിലില്‍ പോകാനും മടിയില്ല', തെറി വിളിച്ചപ്പോള്‍ തങ്ങളെ സംരക്ഷിക്കാന്‍ ആരുമുണ്ടായിട്ടില്ലെന്ന് ഭാഗ്യലക്ഷ്‍മി

Published : Sep 26, 2020, 08:12 PM ISTUpdated : Sep 26, 2020, 08:57 PM IST
'ജയിലില്‍ പോകാനും മടിയില്ല', തെറി വിളിച്ചപ്പോള്‍ തങ്ങളെ സംരക്ഷിക്കാന്‍ ആരുമുണ്ടായിട്ടില്ലെന്ന് ഭാഗ്യലക്ഷ്‍മി

Synopsis

യൂട്യൂബ് ചാനലിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്ത ഡോ. വിജയ് പി നായരെയാണ് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കയ്യേറ്റം ചെയ്തത്. 

തിരുവനന്തപുരം: പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും അതുകൊണ്ടാണ് അപമാനിച്ചയാളെ കയ്യേറ്റം ചെയ്തതെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്‍മി. നിയമം കയ്യില്‍ എടുക്കരുത് എന്ന് തന്നെയാണ് ആഗ്രഹം. ഇത്രയും തെറിവിളിച്ചപ്പോള്‍ സംരക്ഷിക്കാന്‍ ആരുമുണ്ടായിട്ടില്ല. അറസ്റ്റ് ചെയ്യട്ടെ, ഇതിന്‍റെ പേരില്‍ ജയിലില്‍ പോകാന്‍ മടിയില്ലെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. 

യൂട്യൂബ് ചാനലിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്ത ഡോ. വിജയ് പി നായരെയാണ് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കയ്യേറ്റം ചെയ്തത്. കരി ഓയില്‍ ഒഴിച്ച ശേഷം ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു.  ഇനി ഒരു സ്ത്രീകൾക്കു നേരേയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന് പറഞ്ഞായിരുന്നു ഇവരെത്തിയത്. 

യൂട്യൂബിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ വിജയ് പി നായര്‍ പങ്കുവച്ചിരുന്നു. പലരുടെയും പേര് പരാമർശിക്കാതെ അവർ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമർശങ്ങൾ.

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം