
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സെക്രട്ടറിയേറ്റിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചു. ഇന്ന് സെക്രട്ടറിയേറ്റിൽ ആകെ ജോലിക്കെത്തിയത് 423 പേർ മാത്രമാണ്. ആകെ 4686 പേരിൽ 423 പേർ മാത്രമാണ് ഇന്ന് പഞ്ച് ചെയ്തിട്ടുള്ളത്. 90% ജീവനക്കാരും പണിമുടക്കി. പൊതു ഭരണ വകുപ്പിൽ 320 പേരാണ് എത്തിയത്. ഫിനാൻസിൽ 99 പേരും നിയയമ വകുപ്പിലെ 4 പേരുമാണ് ഇന്ന് സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam