ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; അമ്മ റെയ്ഹാന മരിച്ചു, അപകടത്തിൽപെട്ടത് 4 പേർ, തെരച്ചിൽ തുടരുന്നു

Published : Jan 16, 2025, 07:19 PM ISTUpdated : Jan 16, 2025, 07:28 PM IST
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; അമ്മ റെയ്ഹാന മരിച്ചു, അപകടത്തിൽപെട്ടത് 4 പേർ, തെരച്ചിൽ തുടരുന്നു

Synopsis

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട നാലം​ഗ കുടുംബത്തിലെ ഒരാൾ മരിച്ചു. 

തൃശ്ശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട നാലം​ഗ കുടുംബത്തിലെ ഒരാൾ മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെഹാന, മകളായ സെറ, കബീറിന്റെ  സഹോദരിയുടെ മകൻ ഹയാൻ എന്നിവരാണ് അപകടത്തിൽപെട്ടത്. റെയ്ഹാനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കബീറിനും മകൾക്കും സഹോദരിയുടെ മകനും വേണ്ടി നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ തുടരുകയാണ്. തൃശ്ശൂര്‍ ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ കുടുംബമാണ് അപകടത്തില്‍പെട്ടത്. 

PREV
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്