
മലപ്പുറം: വളാഞ്ചേരിയിൽ (Valanchery)വൻ കുഴൽപ്പണ വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന നാല് കോടി നാല്‍പ്പതു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്. ഇതോടെ ഒരാഴ്ച്ചക്കിടെ മലപ്പുറത്ത് പിടിച്ചെടുത്ത കുഴല്‍പ്പണം ഒമ്പതു കോടിയായി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് വളാഞ്ചേരിയില്‍ പണം പിടിച്ചത്. വാഹനത്തിൽ രഹസ്യ അറയിൽ ഉണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്.
അഞ്ഞൂറിൻ്റെ നോട്ടുകളാണ് ഏറെയും ഉണ്ടായിരുന്നത്. പണം കൊണ്ടുവന്ന വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരിയിൽ കഴിഞ്ഞ വ്യാഴാഴ്ച്ചയും കുഴൽപ്പണം പിടിച്ചിരുന്നു. ഒരു കോടി എൺപത് ലക്ഷം രൂപയാണ് അന്ന് പിടിച്ചെടുത്തത്. ഇതടക്കമുള്ള എല്ലാ കേസുകളിലും പണമിടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. വൈകാതെ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
ദില്ലി: പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിലെ വാക്സീനേഷനുള്ള (Vaccination) മാർഗ്ഗനിർദേശം പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. 2010 മാർച്ച് 15 ന് മുമ്പ് ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക. കൊർബവാക്സ് മാത്രമാകും കുട്ടികളിൽ കുത്തിവെക്കുക. ഇത് ഉറപ്പുവരുത്താനായി ഈ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിൻ ആപ്പിൽ സ്വന്തമായി അക്കൌണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൌണ്ട് വഴിയോ രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടത്തിയും രജിസ്ട്രേഷൻ നടത്താം. നാളെ മുതലാണ് വാക്സീൻ വിതരണം തുടങ്ങുക.
നിലവിൽ 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രാജ്യത്ത് വാക്‌സിൻ നൽകുന്നത്. സ്കൂളുകൾ പഴയത് പോലെ തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്സീൻ നൽകാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ബയോളജിക്കൽ ഇ കമ്പനി പുറത്തിറക്കുന്ന കൊർബവാക്സ് ആകും കുട്ടികള്‍ക്ക് നല്‍കുക. കൊർബവാക്സ് ഉൾപ്പടെ മൂന്ന് വാക്സീനുകൾക്കാണ് നിലവിൽ 12 വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്സീൻ എന്നിവയാണ് മറ്റ് രണ്ട് വാക്സീനുകൾ. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ തുടങ്ങിയത്. ഈ വിഭാഗത്തിലെ അർഹരായ മുഴുവൻ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേർ വാക്സീനേഷൻ പൂർത്തിയാക്കി.
മറ്റ് അസുഖങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ് ഇതുവരെ കരുതൽ ഡോസ് നൽകിയിരുന്നത്. ഈ നിബന്ധന നീക്കി അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സീൻ നൽകാനാണ് മറ്റൊരു തീരുമാനം. അറുപത് വയസ്സിന് മുകളിലുള്ളവരിലെ കരുതൽ ഡോസിന്‍റെ വിതരണവും ബുധനാഴ്ച്ച തുടങ്ങും. രണ്ട് കോടി പേരാണ് രാജ്യത്ത് ഇതുവരെ കരുതൽ ഡോസ് സ്വീകരിച്ചത്.