കാലടിയിൽ വൻ കവർച്ച; വീട്ടുകാർ ഉറങ്ങുമ്പോൾ 30 പവൻ സ്വർണവും 5 ലക്ഷം രൂപയും മോഷ്ടിച്ചു

Published : May 14, 2022, 02:34 PM ISTUpdated : May 14, 2022, 02:35 PM IST
കാലടിയിൽ വൻ കവർച്ച; വീട്ടുകാർ ഉറങ്ങുമ്പോൾ 30 പവൻ സ്വർണവും 5 ലക്ഷം രൂപയും മോഷ്ടിച്ചു

Synopsis

മോഷണം നടന്നത് മേക്കാലടിയിൽ മുഹമ്മദ് ഷെരീഫിന്റെ വീട്ടിൽ; പൊലീസ് അന്വേഷണം തുടങ്ങി

എറണാകുളം: കാലടിക്കടുത്ത്  രാത്രിയിൽ വീട്ടുകാർ ഉറങ്ങി കിടക്കുമ്പോൾ 30 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷ്ടിച്ചു. മേക്കാലടിയിൽ മുഹമ്മദ് ഷെരീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണവും, 5 ലക്ഷം രൂപയുമാണ് കവർന്നത്. രണ്ട് മുറികളിലും വീട്ടുകാർ ഉറങ്ങുന്ന സമയത്തായിരുന്നു മോഷണം. രാവിലെ എഴുന്നേറ്റ ഗൃഹനാഥൻ വീടിന്‍റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു.

വീട് കുത്തിത്തുറന്നല്ല മോഷണം എന്നതും വീട്ടിലോ സമീപത്തോ സിസിടിവി ക്യാമറകൾ ഇല്ല എന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. മോഷ്ടാവ് നേരത്തെ വീട്ടിൽ കയറി ഇരുന്ന് രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം മോഷണം നടത്തിയതാകാം എന്നാണ് നിഗമനം. വീടിന്‍റെ ചുറ്റുമതിലിൽ ചാടി കടന്നതിന്‍റെ പാട് മാത്രമാണ് മോഷ്ടാവ് അവശേഷിപ്പിച്ചിരിക്കുന്നത്.

മൂന്ന് മാസത്തിന് മുമ്പും സമാനമായ വിധത്തിൽ പ്രദേശത്ത് രണ്ട് മോഷണങ്ങൾ നടന്നിരുന്നു. അന്ന് 45 പവൻ സ്വർണമാണ് കവർന്നത്. മോഷ്ടാക്കളെ കുറിച്ച് ഇതുവരെയും വിവരമൊന്നും കിട്ടിയിട്ടില്ല. പ്രദേശത്തെ കുറിച്ചും വീടുകളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരെങ്കിലുമാകാം കവർച്ചകൾക്ക് പിന്നിലെന്നാണ് നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശിവരാത്രി എതിരേല്‍പ് ഘോഷയാത്രയ്ക്ക് ജമാഅത്ത് കമ്മിറ്റിയുടെ വരവേൽപ്, മാന്നാറിന്‍റെ മതമൈത്രിക്ക് മാതൃക
ചോദ്യം ചെയ്യലിന് ഹാജരായി രാഹുല്‍, അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ 4 മണിവരെ ചോദ്യം ചെയ്യൽ; നടപടി ആദ്യ ബലാത്സംഗ കേസില്‍