ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്‍ ബിജെപിയില്‍; രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കി

Published : Mar 01, 2026, 01:39 PM IST
Robin Radhakrishnan

Synopsis

ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്. സിപിഎം നേതാവും മുൻ എംഎല്‍എയുമായ കെ അജിതും റോബിനൊപ്പം ബിജെപിയിൽ ചേർന്നു.

തിരുവനന്തപുരം: ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്. വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ അജിതും റോബിനൊപ്പം ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപി അംഗത്വം സീകരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണന്‍ മത്സരിക്കുമെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ റോബിൻ ഡോക്ടർ എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലുമാണ് ശ്രദ്ധേയനായത്. റോബിന്റെ ഭാര്യ ആരതി പൊടിയും സോഷ്യൽ മീഡിയയ്ക്ക് പരിചിതമായ മുഖമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി, 'ആവശ്യമെങ്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം'
ടി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോൾ കൂക്കിവിളി, ചില്ലിക്കാശ് നൽകരുതെന്ന് പറഞ്ഞവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ കയ്യടി