
കാസർകോട് : കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (49) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് മാവുങ്കാൽ രാംനഗർ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനാണ്. 2005 ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, കവിത മറ്റൊരു ഭാഷയാണ് തുടങ്ങിയവയാണ് കൃതികൾ. നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
ബ്രഹ്മപുരത്തെ തീ അണച്ചെങ്കിലും 48 മണിക്കൂർ ജാഗ്രത; ആരോഗ്യ സർവേ ഇന്ന് മുതൽ