തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; യുവാവിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ അന്വേഷണം

Published : Jul 07, 2024, 04:48 PM ISTUpdated : Jul 07, 2024, 05:00 PM IST
തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; യുവാവിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ അന്വേഷണം

Synopsis

KL 01 CT 6680 എന്ന രജിസ്ട്രേഷനുള്ള ബൈക്കിലാണ് യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. കാർ യാത്രക്കാരനായ യുവാവാണ് ബൈക്കിലെ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.  

കൊച്ചി: കൊച്ചി നഗരത്തിൽ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ തിരഞ്ഞ് മോട്ടോർ വാഹന വകുപ്പ്. KL 01 CT 6680 രജിസ്ട്രേഷനുള്ള ബൈക്കിലാണ് യുവാവ് കഴിഞ്ഞ ആഴ്ച അഭ്യാസ പ്രകടനം നടത്തിയത്. പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ പകർത്തിയത്. അപകടം ക്ഷണിച്ചു വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും യുവാവിനെ കണ്ടെത്തിയ ശേഷം വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം കായംകുളം പുനലൂർ റോഡിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ സാഹസിക സ്കൂട്ടർ യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ചാരുമൂട് വെച്ചാണ് സംഭവം നടന്നത്. മൂന്ന് പേര്‍ സഞ്ചരിച്ച സ്കൂട്ടറാണ് സഹസിക യാത്ര നടത്തിയത്. പിന്നാലെ മോട്ടോർ വാഹന വകുപ്പ് സ്കൂട്ടർ പിടിച്ചെടുത്തു. വാഹനം ഓടിച്ച ആളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. വാഹനം ഓടിക്കുമ്പോൾ മൂന്ന് പേർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും മോട്ടോർ വാഹന വകുപ്പ് സംശയിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇങ്ങനെ എങ്ങനെ ജീവിക്കും, അന്തം വിട്ട് മലയാളികൾ, പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി; സംസ്ഥാനത്ത് സൂര്യാതപമേൽക്കുന്നവരുടെ എണ്ണം കൂടുന്നു
108ല്‍ വിളിക്കാൻ അഭ്യർത്ഥിച്ച് ആരോഗ്യവകുപ്പ്, ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട