
കണ്ണൂർ: കണ്ണൂർ പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കൊളവല്ലൂരിലെ ഹാദി ഹംദാൻ ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചു തന്നെ ആദിൽ മരിച്ചു. അതേസമയം, സ്ക്കൂട്ടർ ഓടിച്ചസ്ക്കൂട്ടർ ഓടിച്ച ഹാദിയുടെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദിൽ മരിക്കുകയായിരുന്നു.
പാനൂർ പുത്തൂർ ക്ലബിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഹാദി ഹംദാൻ. തലയ്ക്ക് പരിക്കറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ് അൻവറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി . പാറക്കടവ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർഥിയാണ് ഹാദി ഹംദാൻ.
അതേസമയം, കൊല്ലത്ത് നിന്നാണ് മറ്റൊരു അപകട വാർത്ത. കൊല്ലം എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടർ ഓടിച്ച ഇവരുടെ മകൻ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബലിതർപ്പണത്തിന് പോയതായിരുന്നു ഇവർ ഇരുവരും.
പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്.
കൂട്ടുകാർക്കൊപ്പം ഷട്ടിൽ കളിക്കിടെ കോഴിക്കോട് യുവാവിന് അപ്രതീക്ഷിത മരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam