കൊച്ചിയിൽ എംവിഡി എൻഫോഴ്‌സ്മെൻ്റിൻ്റെ രാത്രി പരിശോധനയിൽ ബൈക്ക് അഭ്യാസികൾ കുടുങ്ങി; 2.2 ലക്ഷം പിഴയിട്ടു

Published : Aug 02, 2026, 08:35 AM IST
Bike racing Kochi

Synopsis

കൊച്ചി നഗരത്തിൽ രാത്രികാലങ്ങളിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. ആർടിഒ എൻഫോഴ്‌സ്‌മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടികൂടുകയും 2.20 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

കൊച്ചി: നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ശബ്ദ മലിനീകരണവും ജനങ്ങളിൽ ഭീതിയും സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ശക്തമായ നടപടി സ്വീകരിച്ചു. ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ രാത്രികാല മിന്നൽ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും 2.20 ലക്ഷം രൂപയിലേറെ പിഴ ചുമത്തുകയും ചെയ്തു.

അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് ജൂലായ് 31ന് രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ അഞ്ച് മണി വരെ നീണ്ടു. കലൂർ സ്റ്റേഡിയം ലിങ്ക് റോഡ്, ചാത്യാത്ത്, ക്വീൻസ് വാക്ക്, മറൈൻ ഡ്രൈവ്, കടവന്ത്ര, പനമ്പിള്ളി നഗർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധിച്ച 80ഓളം വാഹനങ്ങളിൽ 35 എണ്ണത്തിൽ രൂപമാറ്റം വരുത്തിയ സൈലൻസറുകൾ കണ്ടെത്തി. കൂടാതെ 20 വാഹനങ്ങളിൽ മറ്റ് ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.

നിയമലംഘനം നടത്തിയ വാഹന ഉടമകൾക്കെതിരെ ഇ-ചെലാൻ വഴി ആകെ 2,20,500 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് തീരുമാനം, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും
malayalam news live: മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് തീരുമാനം, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും