'മറുപടി പറയേണ്ടത് പാര്‍ട്ടി, നിലപാട് അറിയിച്ചിട്ടുണ്ട്'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ബിന്ദുകൃഷ്ണ

Published : Aug 21, 2025, 12:22 PM IST
Bindhu Krishna

Synopsis

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ബിന്ദുകൃഷ്ണ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ. നിലപാട് പാര്‍ട്ടിയെ ആറിയിച്ചിട്ടുണ്ട്. മറുപടി പറയേണ്ടത് പാർട്ടിയാണ്. തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. ഒരു പെൺകുട്ടിക്കും ഇങ്ങനത്തെ അവസ്ഥ ഉണ്ടാകാൻ പാടില്ല. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതും യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുന്നതും തീരുമാനിക്കേണ്ടത് പാർട്ടി. പൊതു മധ്യത്തിൽ ഇതുവരെ രാഹുലിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. വിഡി സതീശന്‍ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനെ കൈവിട്ടിരിക്കുകയാണ്. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. ആരോപണമുന്നയിച്ച പെൺകുട്ടി മകളെപ്പോലെയാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കും. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം