ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാട്; ബിന്ദു അമ്മിണി

Published : Aug 31, 2019, 05:12 PM ISTUpdated : Aug 31, 2019, 07:56 PM IST
ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാട്; ബിന്ദു അമ്മിണി

Synopsis

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം, എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്. 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച നിലപാട് മാറ്റത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി. വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണുള്ളത്.  ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം, എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്. ഇത് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണ്.

താന്‍ സിപിഎമ്മുകാരിയാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. നിലവില്‍ തനിക്ക് സിപിഎമ്മുമായോ മറ്റേതെങ്കിലും സംഘടനയുമായോ യാതൊരു ബന്ധവുമില്ലെന്നും ബിന്ദു പറഞ്ഞു. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ സ്ത്രീകളുടെ സ്വകാര്യവും സാമൂഹികവുമായ സ്ഥലങ്ങള്‍ എങ്ങനെ നിര്‍വചിക്കാം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണി. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ദളിതരെ ഉപയോഗിച്ചുകൊണ്ട് സവര്‍ണസമൂഹങ്ങള്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. 

എന്നാല്‍ ഇത് മനസിലാക്കാതെ അവര്‍ സ്വന്തം ജനതക്ക് നേരെ കല്ലെറിയുകയാണെന്നും ബിന്ദു പറഞ്ഞു. ജാതി വ്യവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ചില ദളിത് സമുദായാംഗങ്ങള്‍ ആഗ്രഹിക്കുന്നില്ല. പകരം ഉയര്‍ന്ന ജാതിയുടെ സ്വഭാവത്തിലേക്ക് മാറാനാണ് അവരുടെ ശ്രമം. മാറുമറക്കല്‍ സമരത്തിനെതിരെയും സതി നിരോധനത്തിനെതിരെയും സമൂഹപ്രമാണിമാര്‍ക്കൊപ്പം നിന്ന സ്ത്രീകളുടെ പിന്മുറക്കാരാണ് ഇപ്പോള്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നതെന്നും ബിന്ദു അഭിപ്രായപ്പെട്ടു. 

ശബരിമല വിഷയത്തിന് ശേഷം പൊതു ഇടങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സൈബര്‍ ഇടത്തില്‍ തനിക്കെതിരെ അക്രമണം നടത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍ അതേ സമയം പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നും പിന്തുണയുമായി നിരവധി എത്തുന്നുണ്ട്. എഴുത്തുകാരി സി എസ് ചന്ദ്രിക, ഡോ. രാധിക സി നായര്‍ എന്നിവരും സെഷനില്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്