ബിന്ദുവിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് മാറ്റി; മൂന്ന് ആവശ്യങ്ങളുന്നയിച്ച് ചാണ്ടി ഉമ്മൻ; പ്രതിഷേധം തുടർന്ന് കോൺഗ്രസ് പ്രവർത്തകർ

Published : Jul 03, 2025, 07:50 PM ISTUpdated : Jul 03, 2025, 07:51 PM IST
Bindu Kottayam Medical college death

Synopsis

ബിന്ദുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരവും മകൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: മെഡിക്കൽ കോളേജിൽ മരിച്ച ബിന്ദുവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇവിടെ നിന്ന് മാറ്റുന്നത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ബന്ധുക്കളെ അടക്കം അണിനിരത്തിയായിരുന്നു പ്രതിഷേധം. മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മൻ എംഎൽഎ സർക്കാരിൻ്റെയും പൊലീസിൻ്റെയും നടപടിയെ ശക്തമായി വിമർശിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം ആംബുലൻസ് മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിൻ്റെ മൃതദേഹവുമായി പോയി.

ബിന്ദുവിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ബിന്ദുവിൻ്റെ മകൾ നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക് രൂപഷം സർക്കാർ വഹിക്കണമെന്നും നവമിക്ക് സർക്കാർ ജോലി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. അതിനിടെ ആരോഗ്യ മന്ത്രിയെ പുതുപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

ബിന്ദുവിൻ്റെ മൃതദേഹം മുട്ടുച്ചിറ ഹോളി ഹോസ്റ്റ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിക്കുക. രാവിലെ 8 മണിക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകും. കേരളത്തിലെ ഏറ്റവും മികച്ച മെഡി.കോളേജുകളിൽ ഒന്നായ കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് 11 മണിയോടെയാണ് കെട്ടിടം തകർന്ന് അപകടം ഉണ്ടായത്. 10, 11, 14 വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ബാത്ത്റൂം സമുച്ചയത്തിന്റെ ഭാഗമാണ് ഇടിഞ്ഞത്. 

അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകൾ നവമിയുടെ ന്യൂറോ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു. ഭർത്താവും മകനും ആശുപത്രിയിൽ ഉണ്ടായിരുന്നു. തകർന്ന കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു തകർന്ന കെട്ടിടത്തില്‍ കുടുങ്ങി കിടന്നത്. അമ്മയെ കാണാനില്ലെന്ന് മകള്‍ സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയോട് പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് തകർന്ന കെട്ടിടത്തിന് അടിയില്‍ ആളുണ്ടെന്ന സംശയം ശക്തമായത്. പിന്നീട് നടത്തിയ പരിശോധനയില്‍ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തി.ഒ രാൾക്ക് അപകടത്തിൽ പരിക്കുണ്ട്. സ്ഥലത്ത് മുഖ്യമന്ത്രിയെത്തി.

ബിന്ദുവിന്റെ ജീവനെടുത്തതിൽ അതിഗുരുതരമായ വീഴ്ചകൾ പല തട്ടിലുണ്ട്. രക്ഷാപ്രവർത്തനം ഇത്ര വൈകിയതിന് ഉത്തരവാദിത്തം രണ്ട് മന്ത്രിമാർക്ക് തന്നെയാണ്. നിസ്സംശയും പറയാം. അടച്ചിട്ടിരുന്ന സ്ഥലമാണെന്നും ആള് പോകാത്ത സ്ഥലമാണെന്നും ആ മൺകുനയ്ക്ക് മുന്നിൽ നിന്ന് പറയുകയാണ് രണ്ടുപേരും. അതോടെ രക്ഷാദൗത്യം എതാണ്ട് നിലച്ചു. ഒരു തെരച്ചിലും അവിടെ നടന്നില്ല. വീഴ്ച മറയ്ക്കാനുള്ള വ്യഗ്രത പുറത്ത് നടക്കുമ്പോൾ ആ മൺകൂനയ്ക്കുള്ളിൽ ശ്വാസം കിട്ടാതെ ബിന്ദു മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുഞ്ഞുമക്കൾ വിലക്കിയിട്ടും കേട്ടില്ല, അവരുടെ കണ്‍മുന്നിൽ അച്ഛൻ എരിഞ്ഞടങ്ങി; നാല് ജീവനുകൾ രക്ഷിച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടൽ
കേരളത്തിലെ നേതാക്കൾക്ക് പുതിയ ദേശീയ അധ്യക്ഷന്‍റെ ആദ്യ നിർദ്ദേശം, 'നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റ് പിടിക്കണം, സാഹചര്യം അനുകൂലം'