നവകേരള സദസിലെ സംഘർഷം: മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്‍റ്, ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന് കോടതി

Published : Jul 03, 2025, 07:06 PM IST
Kerala Chief Minister Pinarayi Vijayan (File photo/ANI)

Synopsis

ഹർജി പരി​ഗണിച്ച എറണാകുളം സിജെഎം കോടതി, സ്വമേഥയാ കേസെടുക്കണമെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന് നിർദേശിച്ചു.

കൊച്ചി: നവകേരള സദസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റിൻ്റെ ഹർജി. ഹർജി പരി​ഗണിച്ച എറണാകുളം സിജെഎം കോടതി, സ്വമേഥയാ കേസെടുക്കണമെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന് നിർദേശിച്ചു. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിലാണ് നിർദേശം. ജനപ്രതിനിധികൾക്കെതിരെ കേസ് എടുക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണമെന്നാണ് കോടതിയുടെ നിരീക്ഷണം. തുടർന്ന് ഹർജി പരിഗണിക്കുന്നത് നവംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ, 'സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'