എംസി ജോസഫൈനെതിരെ വനിതാ കമ്മീഷന് തന്നെ പരാതി നൽകി ബിന്ദു കൃഷ്ണ

By Web TeamFirst Published Jun 24, 2021, 2:54 PM IST
Highlights

ടെലിവിഷൻ പരിപാടിയിൽ പരാതിയുമായി വിളിച്ച സ്ത്രിയോട് ജോസഫൈൻ ധാർഷ്ട്യത്തോടെയും പുച്ഛത്തോടെയും സംസാരിച്ചെന്നാണ് ബിന്ദുകൃഷ്ണയുടെ പരാതി. 

കൊല്ലം: വനിത കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ വനിതാ കമ്മീഷനിൽ തന്നെ പരാതി. കൊല്ലം ഡിസിസി പ്രസിഡൻ്റ് ബിന്ദു കൃഷ്ണയാണ് എം സി ജോസഫൈനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ടെലിവിഷൻ പരിപാടിയിൽ പരാതിയുമായി വിളിച്ച സ്ത്രിയോട് ജോസഫൈൻ ധാർഷ്ട്യത്തോടെയും പുച്ഛത്തോടെയും സംസാരിച്ചെന്നാണ് ബിന്ദുകൃഷ്ണയുടെ പരാതി. 

ജോസഫൈനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് പരാതിയിൽ ആവശ്യപ്പെട്ടു. 

കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇന്ന് ജോസഫൈനെതിരെ രംഗത്തെത്തി.  ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ജോസഫൈനെ മാറ്റി നിർത്തിയ ശേഷം അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!