ബിനീഷ് കോടിയേരിയുടെ അറസ്റ്റ്; തിരുവനന്തപുരത്തെ കൂടുതൽ കമ്പനികൾ ഇഡി അന്വേഷണപരിധിയിൽ

Web Desk   | Asianet News
Published : Nov 03, 2020, 10:19 AM ISTUpdated : Nov 03, 2020, 12:32 PM IST
ബിനീഷ് കോടിയേരിയുടെ അറസ്റ്റ്; തിരുവനന്തപുരത്തെ കൂടുതൽ കമ്പനികൾ ഇഡി അന്വേഷണപരിധിയിൽ

Synopsis

കൂടുതൽ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉൾപ്പെടുത്തി. ഈ കമ്പനികളഉമായി ബിനീഷിനു നേരിട്ടോ ബിനാമികൾ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.

ബം​ഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ  അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതൽ വാദങ്ങൾ നിരത്തി ഇഡി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉൾപ്പെടുത്തി. ഈ കമ്പനികളഉമായി ബിനീഷിനു നേരിട്ടോ ബിനാമികൾ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.

തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ്, യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസെസ് , കാപിറ്റോ ലൈറ്സ് , കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെയാണ് പുതിയതായി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2008 മുതൽ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവിൽ കള്ളപ്പണം വെളുപ്പിച്ചോയെന്നു സംശയമുണ്ടെന്നും ഇഡി പറയുന്നു. ഇതും അന്വേഷിക്കും. 

അതേസമയം, ബിനീഷിനെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയെന്ന് സഹോദരൻ ബിനോയ് കോടിയേരി അറിയിച്ചു. ഇന്ന് അഭിഭാഷകർ ഇഡി ഓഫീസിലെത്തി ബിനീഷിനെ കാണും. 

Read Also: സ്വർണക്കടത്ത് കേസ് പ്രതി ബിനീഷിന്റെ ബിനാമി', തിരുവനന്തപുരത്തെ സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തമെന്നും ഇഡി...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂർ സീറ്റിന് കടുത്ത മത്സരം; ആരാകും കണ്ണൂരിൽ സ്ഥാനാർത്ഥി? മത്സരിക്കുമെന്ന് കെ സുധാകരൻ എംപി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈം​ഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്