ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ; സിപിഎമ്മും സര്‍ക്കാരും കസ്റ്റഡിയിലെന്ന് ചെന്നിത്തല

Published : Oct 29, 2020, 03:39 PM ISTUpdated : Oct 29, 2020, 04:42 PM IST
ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ; സിപിഎമ്മും സര്‍ക്കാരും കസ്റ്റഡിയിലെന്ന് ചെന്നിത്തല

Synopsis

സ്വർണ കള്ളക്കടത്തും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ട്. പിണറായിയും കോടിയേരിയും ചേർന്നുള്ള കൊള്ള സംഘമാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് 

കോഴിക്കോട്: ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ബിനീഷ് കോടിയേരിയുടെ അറസ്റ്റ് കേരളത്തിനാകെ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയധികം അധികാര ദുര്‍വിനിയോഗം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്ത് കേസും ബെംഗലൂരു മയക്കുമരുന്ന് കേസും തമ്മിൽ ബന്ധമുണ്ട്. സിപിഎമ്മും സര്‍ക്കാരും ആണ് ഇപ്പോൾ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

കേസന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. പിണറായിയും കോടിയേരിയും ചേർന്നുള്ള കൊള്ള സംഘമാണ് കേരളം ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ മകനാണ്  ഇപ്പോൾ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടപടിക്ക് വിധേയനായിട്ടുള്ളത്. അത് നിസ്സാര കാര്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി
കടുപ്പിച്ച് മുഖ്യമന്ത്രി, ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട, കർശന നടപടി ഉറപ്പ്; 'ജനങ്ങൾക്കാണ് മുൻഗണന'