ബിനോയ് കോടിയേരി മുംബൈ കോടതിയില്‍ മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കി

Published : Jun 21, 2019, 02:32 PM ISTUpdated : Jun 21, 2019, 03:03 PM IST
ബിനോയ് കോടിയേരി മുംബൈ കോടതിയില്‍ മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കി

Synopsis

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യം തേടി മുംബൈ കോടതിയെ സമീപിച്ചു. 

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പിഡീപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി മുംബൈയിലെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

മുംബൈയിലെ ദിന്‍ഡോഷി സെന്‍ഷന്‍സ് കോടതിയിലാണ് ബിനോയ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അല്‍പസമയത്തിനകം ബിനോയിയുടെ ഹര്‍ജി കോടതി പരിഗണിക്കും. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ മുംബൈ പൊലീസ് എതിർക്കും.

ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ബിനോയിയുടെ പേരിലുള്ളത് എന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിട്ടോബ മസൂർക്കർ എന്ന അഭിഭാഷകനാണ് ബിനോയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചു വച്ചാണ് ബിനോയ് തനിക്ക് വിവാഹവാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത മുംബൈ പൊലീസ് അന്വേഷണത്തിനായി കണ്ണൂരിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താന്‍ സാധിച്ചില്ല. ബിനോയ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫായ നിലയിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാൻ, മുഴുവൻ പറയേണ്ടി വന്നാൽ പറയും'; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
തീക്കട്ടയിൽ ഉറുമ്പ് അരിച്ചു! പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകൾ മോഷണം പോയി