സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് യു ഷറഫലിയുടെ സ്പോ‍ർട്സ് അക്കാദമിക്ക് ആർബിസിയിൽ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തൽ.

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് യു ഷറഫലിയുടെ സ്പോ‍ർട്സ് അക്കാദമിക്ക് സ്പോൺസറായ റിപ്പോ‍ർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) യിൽ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തൽ. റിപ്പോ‍ർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഷറഫലിയുടെ സ്ഥാപനത്തിന് രണ്ട് കോടി രൂപ കൈമാറിയതിൻ്റെ രേഖകൾ ലഭിച്ചത്. പണം കൈമാറിയതിൻ്റെ രേഖകൾ എസ്ഐടി ശേഖരിച്ചു. ഷറഫലിയെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടും മുമ്പേ സ്പോൺസറും അർജന്റീന ഫുട്‌ബോൾ അസോസിയേഷനും തമ്മിൽ ഉണ്ടാക്കിയ കരാറിൽ സാക്ഷിയായി ഒപ്പിട്ടത് ഷറഫലിയായിരുന്നു.

YouTube video player