കോടിയേരിയുടെ ഓർമ്മക്കുറിപ്പിൽ സിപിഎം നേതൃത്വത്തെ കുത്തി ബിനീഷ് കോടിയേരി; `കേസ് വന്നപ്പോൾ പാർട്ടിയെ കവചമാക്കിയില്ല, എന്തായാലും സ്വയം നേരിടണമെന്ന് ശഠിച്ചയാൾ'

Published : Oct 01, 2026, 11:01 AM IST
Bineesh Kodiyeri

Synopsis

കോടിയേരിയുടെ ഓർമ്മക്കുറിപ്പിൽ സിപിഎം നേതൃത്വത്തെ കുത്തി ബിനീഷ് കോടിയേരി. മക്കൾക്കെതിരെ കേസ് വന്നപ്പോൾ കോടിയേരി പാർട്ടിയെ കവചമാക്കിയില്ലെന്നും കേസ് എന്തായാലും സ്വയം നേരിടണമെന്ന് ശഠിച്ചയാളാണ് അദ്ദേഹമെന്നും ബിനീഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ട ഓർമ്മക്കുറിപ്പിൽ പറഞ്ഞു.

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ്റെ ഓർമ്മക്കുറിപ്പിൽ സിപിഎം നേതൃത്വത്തെ കുത്തി ബിനീഷ് കോടിയേരി. മക്കൾക്കെതിരെ കേസ് വന്നപ്പോൾ കോടിയേരി പാർട്ടിയെ കവചമാക്കിയില്ലെന്നും കേസ് എന്തായാലും സ്വയം നേരിടണമെന്ന് ശഠിച്ചയാളാണ് അദ്ദേഹമെന്നും ബിനീഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ട ഓർമ്മക്കുറിപ്പിൽ പറഞ്ഞു. നേർക്കുനേർ വരുമ്പോൾ സന്ധി ചെയ്യുന്നതായിരുന്നതല്ല കോടിയേരിയുടെ രാഷ്ട്രീയം. കാലഘട്ടത്തിന്റെ പൾസ് അറിഞ്ഞ രാഷ്ട്രീയക്കാരനാണ് അദ്ദേഹം. സിപിഎം നേതൃനിരയിലെ നികത്താനാകാത്ത വിടവ് ആണ് കോടിയേരിയുടേതെന്നും ആര് വിസ്മൃതിയിലാക്കാൻ ശ്രമിച്ചാലും വിലപ്പോകില്ലെന്നും കുറിപ്പിൽ പറയുന്നു.

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം തികയുകയാണ്. കണ്ണൂരിലെ കോടിയേരി അനുസ്മരണ പരിപാടികളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കാത്തതിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു. പയ്യാമ്പലത്തെ പുഷ്പാർച്ചനയിലും ഇരുവരും എത്തില്ല. കഴിഞ്ഞ മൂന്ന് വർഷവും ഇരുവരും കോടിയേരിയുടെ വീട്ടിൽ എത്തിയിരുന്നു. പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനാലാണ് ഇരുവരും കണ്ണൂരിൽ എത്താത്തതെന്നാണ് വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോടിയേരിയുടെ സ്മരണകൾ വഴിവിളക്കുപോലെ ഇന്നും ജ്വലിച്ചു നിൽക്കുന്നു,ഓർമ പങ്കു വെച്ചു പിണറായി വിജയൻ
ഡിസംബറിൽ മോദി-ട്രംപ് കൂടിക്കാഴ്ച; പ്രധാനമന്ത്രി ജി 20 ഉച്ചകോടിയ്ക്കായി യുഎസിലേക്ക് പോയേക്കും