ബിനീഷിനെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും തടഞ്ഞു; തര്‍ക്കം, ആശുപത്രിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍

Published : Nov 01, 2020, 06:08 PM ISTUpdated : Nov 01, 2020, 08:16 PM IST
ബിനീഷിനെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും തടഞ്ഞു; തര്‍ക്കം, ആശുപത്രിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍

Synopsis

ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ സ്വകാര്യ ആശുപത്രിയിൽ ക്വാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ബെംഗളൂരു: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷ് കോടിയേരിയെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും ആശുപത്രിയില്‍ തടഞ്ഞു. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ സ്വകാര്യ ആശുപത്രിയിൽ ക്വാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

 ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും.  ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം കർണാടക സർക്കാർ ആവശ്യപ്പെട്ടാൽ എൻഐഎയും കേസിൽ അന്വേഷണത്തിന് എത്തുമെന്ന വിവരങ്ങൾ പുറത്ത് വന്നു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ