
മുംബൈ: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ബിഹാര്‍ സ്വദേശി യുവതി നൽകിയ പരാതിയിൽ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹര്‍ജി മാറ്റി. അടുത്ത തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത് . ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാൻ മാറ്റിവച്ചത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന യുവതിയുടെ പരാതിയിൽ തെളിവില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് ഹർജിയിൽ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് ഡി എൻ എ പരിശോധനയ്ക്ക് രക്ത സാമ്പിളുകൾ നൽകിയിരുന്നില്ല. ഹൈക്കോടതിയിൽ ഹർജി നൽകിയത് ചൂണ്ടിക്കാട്ടിയാണ് രക്ത സാമ്പിൾ നൽകാതിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam