
മുംബൈ: ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നിൽ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷിനിലാണ് ബിനോയ് ഹാജരായത്. ജാമ്യ നടപടികൾ പൂർത്തിയാക്കിയ ശേഷം ബിനോയ് മടങ്ങി.
ഇന്നലെയാണ് ബിനോയ് കോടിയേരിക്ക് മുംബൈ ദിൻഡോഷി കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. ഈ ജാമ്യ വ്യവസ്ഥ അനുസരിച്ച് കൊണ്ടാണ് ബിനോയ് ഇന്ന് ഹാജരായത്. 25000 രൂപ കെട്ടിവയ്ക്കണമെന്നും. ഒരാൾ ജാമ്യവും എടുക്കണമെന്നും കോടതി വിധിച്ചിരുന്നു.
ജാമ്യം അനുവദിച്ചെങ്കിലും ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള നടപടികളോട് സഹകരിക്കാനാകില്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാട് കോടതി അംഗീകരിച്ചിരുന്നില്ല. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎൻഎ ടെസ്റ്റിനുള്ള രക്ത സാമ്പിളുകൾ നൽകുന്നതിനടക്കം ബിനോയ് കോടിയേരി തയ്യാറാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. കേസന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കൂടി ഓര്‍മ്മിപ്പിച്ചാണ് കോടതി ബിനോയ് കോടിയേരിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ബിനോയ് ഹാജരാകുമെന്നും കേസന്വേഷണവുമായി സഹകരിക്കും എന്നും പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചിരുന്നു. അന്വേഷണ കാലയളവിൽ ബിനോയ്‌ക്കു രാജ്യം വിട്ടു പുറത്തു പോകണമെങ്കിൽ കോടതിയെ അറിയിച്ചു അനുമതി വാങ്ങണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam