'മുകേഷ് മാറിയേ തീരൂ, ധാർമികതയുടെ പേരിൽ മാറിനിൽക്കണം'; മുഖ്യമന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ച് ബിനോയ് വിശ്വം

Published : Aug 29, 2024, 11:18 PM IST
'മുകേഷ് മാറിയേ തീരൂ, ധാർമികതയുടെ പേരിൽ മാറിനിൽക്കണം'; മുഖ്യമന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ച് ബിനോയ് വിശ്വം

Synopsis

മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. 

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായി സിപിഐ. മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ  കണ്ടു. മുകേഷ് മാറി നിൽക്കണം എന്നാണ് പാർട്ടി നിലപാട് എന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. ധാർമികതയുടെ പേരിൽ മാറി നിൽക്കണം എന്നാണ് പാർട്ടി നിലപാട്. പാർട്ടി എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'