എൽഡിഎഫ് യഥാർത്ഥ വിശ്വാസങ്ങളെ സ്വീകരിക്കും, മതഭ്രാന്തിന് മുന്നിൽ മുട്ടുമടക്കില്ല, ബിനോയ് വിശ്വം

Published : Sep 27, 2025, 04:52 PM IST
binoy viswam

Synopsis

അമൃതാനന്ദമയിയെ ആശ്ശേഷിച്ച സംഭവത്തിൽ സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ലെന്നും അത് സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നും ബിനോയ് വിശ്വം. 

തിരുവനന്തപുരം: എൽഡിഎഫ് മതങ്ങൾക്കൊപ്പം നിൽക്കുമെന്നും മതഭ്രാന്തിനൊപ്പമല്ലെന്നും ബിനോയ് വിശ്വം. യഥാർത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എൽഡിഎഫിനുള്ളത്. എന്നാൽ, മതഭ്രാന്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തിൽ സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ലെന്നും അത് സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനാണ് അതിനു മറുപടി പറയേണ്ടത്. ഇത്തരം കാര്യങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്യണ്ടതില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എൻഎസ്എസിന്റെ മാറ്റം പോസിറ്റീവായി കാണുന്നു. ഇടതുപക്ഷം ആണ് ശരിയെന്നു ബോധ്യപ്പെട്ടാൽ അവർ അത് പറയട്ടെ. ഞങ്ങൾ അവരെ കാണുന്നത് ശത്രുക്കൾ ആയല്ല. എൻഎസ്എസിനോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. മന്നത്ത് പത്മനാഭന്റെ ആദർശം ഉയർത്തിപ്പിടിക്കുന്നത് വരെ എൻഎസ്എസ് നിലപാട് ശരിയെന്നു പറയും- ബിനോയ് വിശ്വം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇത് ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ്, ഇടുക്കി സീറ്റ് ഞങ്ങളുടേത്', കോൺഗ്രസ് അവകാശമുന്നയിച്ചിട്ടില്ലെന്നും പിജെ ജോസഫ്
ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, കേസ് 19ന് വീണ്ടും പരി​ഗണിക്കും