പിണറായി സമ്മതം നൽകുമെന്ന് താന്‍ വിശ്വസിക്കുന്നില്ല; ദേവ​ഗൗഡയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ബിനോയ് വിശ്വം

Published : Oct 20, 2023, 12:24 PM ISTUpdated : Oct 20, 2023, 02:54 PM IST
പിണറായി സമ്മതം നൽകുമെന്ന് താന്‍ വിശ്വസിക്കുന്നില്ല; ദേവ​ഗൗഡയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ബിനോയ് വിശ്വം

Synopsis

ബിജെപിയോട് ചേരാനുള്ള ജെഡിഎസിന്റെ നീക്കം രാഷ്ട്രീയ ആത്മഹത്യയാണെന്നും തെറ്റായ തീരുമാനത്തെ വെള്ള പൂശാനുള്ള ശ്രമമാണ് പ്രസ്താവനയെന്നും ബിനോയ് വിശ്വം വിമർശിച്ചു.

തിരുവനന്തപുരം:  ജെഡിഎസ്- ബിജെപി സഖ്യം പിണറായി വിജയന്റെ സമ്മതത്തോടെയെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവ ഗൗഡയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിനോയ് വിശ്വം എംപി. പിണറായി വിജയൻ സമ്മതം നൽകുമെന്നത് താൻ വിശ്വസിക്കുന്നില്ലെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു, ദേവ​ഗൗഡയുടെ പ്രസ്താവന അബദ്ധപൂർണമാണ്. ബിജെപിയോട് ചേരാനുള്ള ജെഡിഎസിന്റെ നീക്കം രാഷ്ട്രീയ ആത്മഹത്യയാണെന്നും തെറ്റായ തീരുമാനത്തെ വെള്ള പൂശാനുള്ള ശ്രമമാണ് പ്രസ്താവനയെന്നും ബിനോയ് വിശ്വം വിമർശിച്ചു.

കേരളത്തിലെ ജെഡിഎസ് ബിജെപിക്ക് ഒപ്പമല്ല ഇടത് മുന്നണിക്ക് ഒപ്പമാണ് എന്ന് പറഞ്ഞു കഴിഞ്ഞു. സ്വതന്ത്രമായി നിൽക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനുള്ള പ്രാപ്തിയുള്ളവർ കേരളത്തിലെ ജെഡിഎസിൽ ഉണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. തെറ്റിലേക്ക് അവർ എടുത്തുചാടില്ല എന്ന് പറഞ്ഞ ബിനോയ് വിശ്വം മാത്യു ടി തോമസും കൃഷ്ണൻ കുട്ടിയും നയിക്കുന്ന കേരള ഘടകത്തിന് അതേപ്പറ്റി തീരുമാനമെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പിണറായി-ദേവ ഗൗഡ ചർച്ച നടന്നിട്ടില്ല, എൻഡിഎ ബന്ധത്തിൽ പൂർണ വിയോജിപ്പ്: മന്ത്രി കൃഷ്ണൻകുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം