‘എൽഡിഎഫ് സിപിഐയുടെ കുഞ്ഞ്, തകർക്കുന്ന നീക്കം അനുവദിക്കില്ല’; പ്രതിപക്ഷ ഉപനേതൃപദവിയിൽ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

Published : Sep 01, 2026, 10:28 AM IST
Binoy Viswam

Synopsis

എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും ബിനോയ്‌ വിശ്വം. ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാർട്ടിയുടെ ആത്മവിശ്വാസമെന്ന് കെ രാജൻ.

തിരുവനന്തപുരം: എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പ്രതിപക്ഷ ഉപനേതാവ് തർക്കം മുറുകുന്നതിനിടെ സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ദില്ലിയിൽ ചേരും. കേന്ദ്ര സെക്രട്ടേറിയേറ്റ്, ദേശീയ നിർവാഹ​ക സമിതി, ദേശീയ കൗൺസിൽ യോ​ഗങ്ങൾ നാളെ നടക്കും.

അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാർട്ടിയുടെ ആത്മവിശ്വാസമെന്ന് കെ രാജൻ വ്യക്തമാക്കി. സിപിഐ ശരിയായ ആവശ്യമാണ് ഉന്നയിച്ചതെന്നും അക്കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ സൃഷ്ടി സിപിഐയുടെ കൂടി ത്യാഗത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുവിട്ട് സിപിഐ പോകുമെന്ന് തെറ്റിദ്ധരിക്കേണ്ട. എൽഡിഎഫ് ഭിന്നിക്കും എന്ന് പ്രതീക്ഷിക്കേണ്ട. നിലപാട് എടുക്കുമ്പോൾ എല്ലാം കടുത്തതായിരിക്കുമെന്നും എന്നാൽ അത് അധികാരത്തിനുവേണ്ടിയുള്ള നിലപാടല്ലെന്നും കെ രാജൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ വീണ ജോർജിന്റെ മൊഴി രേഖപ്പെടുത്താൻ എസ്ഐടി
ഇന്ത്യയ്ക്ക് 5 എസ് 400 മിസൈൽ സിസ്റ്റങ്ങൾ കൂടി നൽകാൻ റഷ്യയുടെ ഓഫർ; നീക്കം ഒപ്പറേഷൻ സിന്ദൂറിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ