ബയോമെട്രിക് പഞ്ചിംഗ് വ്യാപകമാക്കാൻ സർക്കാർ: കളക്ട്രേറ്റുകളിലും വകുപ്പ് മേധാവി ഓഫിസുകളിലും ഇന്നു മുതൽ പഞ്ചിംഗ്

Published : Jan 03, 2023, 08:06 AM IST
ബയോമെട്രിക് പഞ്ചിംഗ് വ്യാപകമാക്കാൻ സർക്കാർ: കളക്ട്രേറ്റുകളിലും വകുപ്പ് മേധാവി ഓഫിസുകളിലും ഇന്നു മുതൽ പഞ്ചിംഗ്

Synopsis

ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ഓഫീസുകളിലും മെഷീൻ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ഇന്നു മുതൽ ബയോമെട്രിക് പഞ്ചിംഗ്.  2023 ജനുവരി ഒന്നുമുതൽ പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാൽ ഇന്നു മുതലായിരിക്കും പഞ്ചിംഗ് നടപ്പിലാക്കുക. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ഓഫീസുകളിലും മെഷീൻ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഒരാഴ്ചക്കകം നടപടികൾ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നൽകാനായി ചീഫ് സെക്രട്ടറി കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സർക്കാർ ഓഫീസുകളിൽ  മാർച്ച് 31ന് മുൻപ് ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി