KSRTC യിലും ബയോ മെട്രിക് പഞ്ചിങ് കെൽട്രോൺ മുഖാന്തരം നടപ്പിലാക്കും. ജീവനക്കാരുടെ വിവരങ്ങൾ ഉടന്‍ ചേർക്കും

Published : Oct 12, 2022, 12:08 PM ISTUpdated : Oct 12, 2022, 12:16 PM IST
KSRTC യിലും ബയോ മെട്രിക് പഞ്ചിങ്  കെൽട്രോൺ മുഖാന്തരം നടപ്പിലാക്കും.  ജീവനക്കാരുടെ വിവരങ്ങൾ ഉടന്‍ ചേർക്കും

Synopsis

ആധാര്‍ അധിഷ്ടിതമായ പഞ്ചിംഗ് സംവിധാനമാണ് നടപ്പിലാക്കുന്നത്.എല്ലാ യൂണിറ്റുകളിലേക്കും ജീവനക്കാരുടെ വിവരം ശേഖരിക്കാനുള്ള ഫോം എത്തിക്കും

തിരുവനന്തപുരം.: കാല്‍ ലക്ഷത്തിലേറെ ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തും.കെല്‍ട്രോണ്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്.ആധാര്‍ അധിഷ്ടിതമായ പഞ്ചിംഗ് സംവിധാനമാണ് നടപ്പിലാക്കുന്നത്.എല്ലാ യൂണിറ്റുകളിലേക്കും ജീവനക്കാരുടെ വിവരം ശേഖരിക്കാനുള്ള ഫോം എത്തിക്കും.കെല്‍ട്രോണ്‍ പ്രതിനിധികള്‍ എല്ലാ യൂണിറ്റിലുമെത്തി ഇത് ശേഖരിച്ച് പഞ്ചിംഗ് സംവിധാനമൊരുക്കും. എത്രയും പെട്ടെന്ന് ഈ സംവിധാനം നടപ്പിലാക്കാനാണ് കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നത്.

കെഎസ്ആര്‍ടിസി ബസില്‍ കുട്ടികള്‍ക്ക് വിനോദയാത്ര ഒരുക്കി സ്കൂള്‍; പുതിയ മാതൃക

 

തുലാമാസ പൂജ പ്രമാണിച്ച് ശബരിമല ഭക്തർക്ക് കെ എസ് ആർ ടി സി യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ,എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്.തിരുവനന്തപുരംസെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും,മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവുംഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കൺസഷൻ; പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം