Ernakulam Angamaly Archdiocese : അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് ബിഷപ് ആന്റണി കരിയിൽ

Web Desk   | Asianet News
Published : Dec 24, 2021, 10:00 AM IST
Ernakulam Angamaly Archdiocese : അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് ബിഷപ് ആന്റണി കരിയിൽ

Synopsis

പുതുക്കിയ കുർബാന നടത്താനുള്ള കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശം നടപ്പാക്കാൻ ആകില്ല. തീരുമാനം അടിച്ചേൽപ്പിച്ചാൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കനോൻ നിയമപ്രകാരം ഉള്ള ഇളവ് നിലനിൽക്കുന്നതിനാൽ പഴയ രീതി തന്നെ തുടരും എന്നും കത്തിൽ ബിഷപ് പറയുന്നു.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ (Ernakulam Angamaly Archdiocese) ജനാഭിമുഖ കുർബാന തന്നെ തുടരും എന്ന് ബിഷപ് ആന്റണി കരിയിൽ (Bishop Antony Kariyil) . ഇക്കാര്യം ചൂണ്ടികാട്ടി സിനഡ് മെത്രാന്മാർക്ക് ബിഷപ് കത്ത് അയച്ചു

പുതുക്കിയ കുർബാന നടത്താനുള്ള കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശം നടപ്പാക്കാൻ ആകില്ല. തീരുമാനം അടിച്ചേൽപ്പിച്ചാൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കനോൻ നിയമപ്രകാരം ഉള്ള ഇളവ് നിലനിൽക്കുന്നതിനാൽ പഴയ രീതി തന്നെ തുടരും എന്നും കത്തിൽ ബിഷപ് പറയുന്നു. ക്രിസ്മസ് കുർബാനകൾ പുതിയ രീതിയിൽ നടത്തണം എന്നാവശ്യപ്പെറ്റ് കർദ്ദിനാൾ നൽകിയ കത്തിനുള്ള മറുപടിയിൽ ആണ് ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്. 

സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃകകൂര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര‍ദ്ദേശമാണ് സഭാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സര്‍ക്കുലറിറക്കിയത്. എറണാകുളം അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാർക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍റണി കരിയിലിന് നിര്‍ദ്ദേശവും നല്‍കി. അടുത്ത ഈസ്റ്ററിന് മുമ്പ് സഭയിലൊട്ടാകെ ഏകീകൃതകുര്‍ബാന നടപ്പിലാകുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം. 

നിലവില്‍ ഏകീകൃത കൂര്‍ബാന അർപ്പിക്കുന്നതില്‍ നിന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്ക്  മാത്രമെ ഇളവുള്ളു. ഈ ഇളവുമൂലം മറ്റിടങ്ങളിലെ മെത്രാന്‍മാരും  പുരോഹിതരും എരണാകുളം അങ്കമാലി അതിരൂപതിയിലെത്തിയാലും ഏകീകൃത കുർബാന അര്‍പ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സഭാദ്ധ്യക്ഷന്‍ മാര്‍ ജോർജ്  ആലഞ്ചേരി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സഭയിലെ എല്ലാ മെന്ത്രാന്‍മാരും എവിടെ പോയാലും ഏകീകൃതകുര്‍ബാന മാത്രമെ അർപ്പിക്കാവു എന്ന് സര്‍ക്കുലറിലൂടെ കര്‍ശന നിര്‍ദ്ദേശം നല്കി. എറണാകളും അങ്കമാലി രൂപതിയിലെത്തുന്ന ബിഷപ്പുമാര്‍ക്ക് ഏകീകൃക കൂര്‍ബാന അര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് രൂപതാധ്യക്ഷന്‍   ബിഷപ്പ് അന്‍റണി കരിയിലിനോട് ആവശ്യപെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഭയിൽ പോർവിളി, എംബി രാജേഷും പി രാജീവും ശിവൻകുട്ടിയും വിഡി സതീശനും നേർക്കുനേർ; സ്വർണ്ണക്കൊള്ളയിലും ഫോട്ടോ വിവാദത്തിലും ഇന്നും പ്രക്ഷുബ്ധം
5 ദിവസം മാത്രം ഓഫീസിൽ പോയാൽ മതി? കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിൽ നിർണായക യോഗം