ബിലിവേഴ്സ് ചർച്ചിലെ റെയ്ഡ്: ബിഷപ്പ് കെ.പി.യോഹന്നാൻ ചോദ്യം ചെയ്യല്ലിന് ഹാജരായില്ല

By Web TeamFirst Published Nov 23, 2020, 11:50 AM IST
Highlights

കെ.പി.യോഹന്നാൻ വിദേശത്തായതിനാലാണ് എത്താതിരുന്നതെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നൽകും

കൊച്ചി: ബിലീവേഴ്സ് ചർച്ചിലെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സഭാധ്യക്ഷൻ  ബിഷപ് കെ.പി.യോഹന്നാൻ ഇന്ന് ഹാജരായില്ല. രാവിലെ 11ന് കൊച്ചിയിലെ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം ഓഫീസിൽ എത്താനാണ് കെ.പി.യോഹന്നാനോട് ആവശ്യപ്പെട്ടിരുന്നത്. 

കെ.പി.യോഹന്നാൻ വിദേശത്തായതിനാലാണ് എത്താതിരുന്നതെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നൽകും. ഇതിനിടെ ബിലീവേഴ്സ് ചർച്ചിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. ഇതിനായി ബാങ്കുകൾക്ക് കത്ത് നൽകും. ഇതേവരെ 18 കോടിരൂപയാണ് പണമായി മാത്രം ഇവരുടെ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെടുത്തത്. 

കേരളത്തിലേക്ക് കാരുണ്യ പ്രവർത്തനങ്ങൾക്കായി പലപ്പോഴായി കൊണ്ടുവന്ന ആറായിരം കോടിയോളം രൂപ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലേക്കടക്കം വകമാറ്റിയെന്നാണ്  ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

click me!