Bishop Mar Alanchery : സമാധാനം ഇല്ലാതാകുന്നു, കൊലപാതകങ്ങൾ നിഷ്പ്രയാസം നടക്കുന്നു: വിമർശനവുമായി കർദിനാൾ

Published : Dec 20, 2021, 01:36 PM IST
Bishop Mar Alanchery : സമാധാനം ഇല്ലാതാകുന്നു, കൊലപാതകങ്ങൾ നിഷ്പ്രയാസം നടക്കുന്നു: വിമർശനവുമായി കർദിനാൾ

Synopsis

രാഷ്ട്രീയ കൊലപാതകത്തിന് എതിരെ പൊതു മനഃസാക്ഷി ഉയരണമെന്നും രാഷ്ട്രീയ നേതാക്കൾ കൊലപാതകത്തിന് എതിരെ ശക്തമായ നിലപാടെടുക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു. 

കൊച്ചി: ആലപ്പുഴ ഇരട്ട കൊലപാതകങ്ങളിൽ അതിരൂക്ഷ വിമർശനവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി (Mar George Alanchery).  നിഷ്പ്രയാസം നടക്കാവുന്ന സംഭവങ്ങളായി കൊലപാതകങ്ങൾ മാറുന്നുവെന്നും  സമാധാനം ഇല്ലാതാകുന്ന സാഹചര്യമാണ് ഇന്നുണ്ടാകുന്നതെന്നും മാർ ജോർജ് ആലഞ്ചേരി കുറ്റപ്പെടുത്തി. ഇതെല്ലാം കക്ഷിരാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് നടക്കുന്നതെന്നും  എന്ത് കാരണം കൊണ്ടും കൊലപാതകങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയ കൊലപാതകത്തിന് എതിരെ പൊതു മനഃസാക്ഷി ഉയരണമെന്നും രാഷ്ട്രീയ നേതാക്കൾ കൊലപാതകത്തിന് എതിരെ ശക്തമായ നിലപാടെടുക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു.  രാഷ്ട്രീയ കൊലപാതകങ്ങൾ എതിരെ ശക്തമായ നിയമ സംവിധാനങ്ങൾ പ്രാബല്ല്യത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. 

കുർബാന  രീതിയിലുള്ള ഏകീകരണം നടപ്പിലായി വരികയാണെന്നും ജോർജ് ആലഞ്ചേരി വ്യക്തമാക്കി. സിനഡിന്റ തീരുമാനം അംഗീകരിക്കണം എന്നത് സഭയുടെ പൊതുവായ തീരുമാനമാണ്. അതിനെ ആർക്കും എതീർക്കാനാവില്ല. നിലവിലുള്ള എതിർപ്പുകൾ എല്ലാം കാലക്രമേണ മാറുമെന്നും നിലവിലുള്ള ഇളവുകൾ അടുത്ത ഈസ്റ്റർ വരെയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ എത്രയായിരിക്കണമെന്ന കാര്യത്തിൽ സഭയ്ക്കൊരു നിലപാട് ഇപ്പോൾ ഇല്ല.  18 വയസ്സ് എന്നത്  കാനോൻ നിയമപ്രകാരമുള്ള പ്രായമാണെന്നും സർക്കാർ ഇതിൽ മാറ്റം വരുത്തിയാൽ അതനുസരിക്കുമെന്നും കർദിനാൾ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം, പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്