
കൊച്ചി: ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്.
മാധ്യമ പ്രീതിയ്ക്കോ ജനപ്രീതിയ്ക്കോ ആകാം അന്യായ വിധികൾ, അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടീവിസമാകാം. ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാമെന്നും ഇത് പോലെ ഇന്നത്തെ ന്യായാധിപന്മാർക്ക് വിധികൾ എഴുതി നൽകുന്നുവെന്നും ജോർജ് ആലഞ്ചേരി പറയുന്നു.
അതേസമയം, വികസനത്തിന്‍റെ പേരിൽ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ദുഃഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ഗോഡൗണുകളിൽ കഴിയേണ്ടി വരുന്നു. പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നുവെന്നും കുത്തകകൾക്കുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്നും തോമസ് ജെ. നെറ്റോ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam