പള്ളിയിലെത്തി പലരും നടത്തുന്നത് ധൃതരാഷ്ട്രാലിംഗനം, അവരെ തിരിച്ചറിയുന്ന സമയമാണിത്: പാലക്കാട് ബിഷപ്പ്

Published : Jul 29, 2025, 10:03 PM ISTUpdated : Jul 29, 2025, 10:04 PM IST
Bishop of Palghat Peter Kochupurackal

Synopsis

പള്ളികളിൽ കയറി കൈകൂപ്പി നിൽക്കുന്നവരും തിരുമുടി ചാർത്തുന്നവരുമായ ചില വ്യക്തിത്വങ്ങളുണ്ട്. അവരെ തിരിച്ചറിയുന്ന സമയമാണിതെന്ന് പാലക്കാട് ബിഷപ്പ്

പാലക്കാട്: പള്ളിയിലെത്തി പലരും നടത്തുന്നത് ധൃതരാഷ്ട്രാലിംഗനമെന്ന് പാലക്കാട് ബിഷപ്പ് ഫാദർ പീറ്റർ കൊച്ചുപുരക്കൽ. ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും കയറിയിറങ്ങുന്ന ചില രാഷ്ട്രീയക്കാരുണ്ട്. കൂടെ നിൽക്കുമെന്ന് വിചാരിക്കുന്നവർ നടത്തുന്നത് ധൃതരാഷ്ട്ര ആലിംഗനമാണ്. പള്ളികളിൽ കയറി കൈകൂപ്പി നിൽക്കുന്നവരും തിരുമുടി ചാർത്തുന്നവരുമായ ചില വ്യക്തിത്വങ്ങളുണ്ട്. അവരെ തിരിച്ചറിയുന്ന സമയമാണിതെന്ന് പാലക്കാട് ബിഷപ്പ് പറഞ്ഞു. ഛത്തിസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിനെ കുറിച്ചാണ് പ്രതികരണം.

ഭാരതാംബയുടെ ആത്മാവിന്‍റെ വക്താക്കൾ എന്ന് പറയുന്നവരാണ് ഇന്ത്യയുടെ ആത്മാവിനെ കുത്തി മുറിവേൽപ്പിക്കുന്നത്. എത്ര മനുഷ്യരെയാണ് രാജ്യത്ത് കൊന്ന് തള്ളുന്നത്. ഇന്ത്യൻ മതേതരത്വത്തിന് ആഴത്തിൽ മുറിവേറ്റു. സ്വഭാവിക മുറിവല്ല, കരുതികൂട്ടി ഉണ്ടാക്കിയ മുറിവാണിത്. ഇന്ത്യയുടെ ആത്മാവ് കേട്ടറിഞ്ഞവർ സഹോദരങ്ങളെ വളഞ്ഞിട്ട് ആക്രമിക്കില്ല. കന്യാസ്ത്രീകൾ ചെയ്ത തെറ്റ് എന്താണ്? മനപൂർവം ജാമ്യം കിട്ടാൻ പാടുള്ള വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചു. നിയമ വാഴ്ച്ച നടത്തേണ്ടയിടത്ത് അധികാര വാഴ്ച നടത്തുകയാണ്. ആധുനികതയിൽ നിന്നും പ്രാകൃതത്തിലേക്കാണ് ഇന്ത്യ പോകുന്നതെന്നും പാലക്കാട് ബിഷപ്പ് വിമർശിച്ചു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെയും ജാമ്യാപേക്ഷ തള്ളി. രണ്ട് കന്യാസ്ത്രീകളും ദുർ​ഗിലെ സെൻട്രൽ ജയിലിൽ തുടരും. സെഷൻ കോടതിയിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ എത്തുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയത്.

സിസ്റ്റർ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റർ വന്ദന ഫ്രാൻസിസ് രണ്ടാം പ്രതിയും പെൺകുട്ടികളുടെ ബന്ധു സുഖ്മൻ മണ്ടാവി മൂന്നാം പ്രതിയുമാണ്. ഇവർക്കെതിരെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണിത്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം