'അറസ്റ്റ് യാദൃശ്ചികമല്ല, രാജ്യത്ത് അപക‍ടസ്ഥിതി, സഭാനേതൃത്വം പുനർവിചിന്തനം നടത്തണം': എംവി ​ഗോവിന്ദൻ

Published : Jul 29, 2025, 07:38 PM IST
mv govindan

Synopsis

ഛത്തീസ്​ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം യാദൃശ്ചികമായ ഒന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ.

തിരുവനന്തപുരം: ഛത്തീസ്​ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം യാദൃശ്ചികമായ ഒന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. രാജ്യത്ത് അപകടകരമായ സ്ഥിതിയാണെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിചാരധാരയിൽ മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകാരേയും ശത്രുക്കളായി കാണുന്നു. നെറികെട്ട രീതിയിൽ കന്യാസ്ത്രീകൾക്കെതിരെ കള്ള പ്രചരണം കേന്ദ്ര സർക്കാർ നടത്തുന്നു. ആരേയും രാജ്യദ്രോഹിയാക്കാൻ നീക്കം നടക്കുന്നുവെന്നും എംവി ​ഗോവിന്ദൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. സംഘപരിവാറുമായി ചർച്ച നടത്തിയ സഭ നേതൃത്വം പുനർചിന്തനം നടത്തണം. സഭയുടെ വിശ്വാസം സഭയെ രക്ഷിക്കട്ടെയെന്ന് പറഞ്ഞ എംവി ​ഗോവിന്ദൻ ബിജെപി പ്രതിനിധികളെ അയച്ചത് കണ്ണിൽ പൊടിയിടാനാണെന്നും വിമർശിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ, 'നാലരക്കൊടി നൽകി, കണക്ക് കാണിച്ചാൽ ബിജെപിക്ക് നാണക്കേട്'
പരിസ്ഥിതിലോല പ്രദേശം; കേന്ദ്രം പുതിയ വിജാഞാപനമിറക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് താമരശ്ശേരി രൂപത