ബിഷപ്പ് പാംപ്ലാനിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ സത്യദീപം മുഖപത്രം

Published : Mar 23, 2023, 03:05 PM IST
ബിഷപ്പ് പാംപ്ലാനിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ സത്യദീപം മുഖപത്രം

Synopsis

മുന്നൂറ് രൂപ കിട്ടിയാൽ റബ്ബർ കർഷകരുടെ പ്രശ്നം തീരുമോ? എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമാണ് സത്യദീപം

കണ്ണൂർ: തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരമാർശത്തിനെതിരെ സത്യദീപം മുഖപത്രം. ബിജെപിക്ക് മലയോര ജനത എംപിയെ നൽകിയാൽ എല്ലാത്തിനും പരിഹാരമുണ്ടാകും എന്ന് പറയുന്നത് ബാലിശമാണെന്ന് സത്യദീപം മുഖപത്രം ചൂണ്ടിക്കാട്ടി. ഇറക്കുമതി ഉദാര നയങ്ങൾക്കെതിരെ കഴി‍ഞ്ഞ 9 വർഷമായി ഒന്നും ചെയ്യാത്തവരാണ് കേന്ദ്ര സർക്കാർ. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചർച്ചയായത്. എന്തുകൊണ്ട് ഇതുവരെ പ്രസ്താവന പിൻവലിച്ചില്ല? കർഷകർക്ക് വേണ്ടി നടത്തിയെന്ന് പറയുന്ന പ്രസ്താവന അവർക്ക് തിരിച്ചടിയായി. കാർഷിക അവഗണനയെന്ന ഗുരുതര പ്രശ്നത്തെ ബിഷപ്പ് ലളിതവത്കരിച്ചു. കർഷകരെ പ്രതിനിധീകരിക്കുന്നതിൽ പ്രസ്താവന പരാജയപ്പെട്ടു. മുന്നൂറ് രൂപ കിട്ടിയാൽ റബ്ബർ കർഷകരുടെ പ്രശ്നം തീരുമോ? എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമാണ് സത്യദീപം.

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ