ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; 7 സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

Published : Nov 07, 2024, 02:34 PM IST
ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; 7 സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

Synopsis

സിപിഎം പ്രവർത്തകരായിരുന്ന ഏഴ് പേരെയാണ് വെറുതെ വിട്ടത്. 2014 ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. 

കണ്ണൂർ: കണ്ണൂർ മണക്കടവിലെ ബിജെപി പ്രവർത്തകൻ രാജനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. തലശേരി അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി. സിപിഎം പ്രവർത്തകരായിരുന്ന ഏഴ് പേരെയാണ് വെറുതെ വിട്ടത്. 2014 ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂരിലെ പാർട്ടി പരിപാടിക്ക് ശേഷം ജീപ്പിൽ മടങ്ങുകയായിരുന്ന രാജന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കേെ 2015 ഫെബ്രുവരി 14 നാണ് മരിച്ചത്. 

വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള കിറ്റുകൾ പിടികൂടി; പ്രതികരണവുമായി കോണ്‍ഗ്രസ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K