പകൽ വെളിച്ചത്തിൽ കുട്ടിയെ നഗരമധ്യത്തിൽ ഇറക്കിവിട്ടപ്പോൾ പോലീസ് എന്തു ചെയ്യുകയായിരുന്നു?വലിയ വീഴ്ചയെന്ന് ബിജെപി

Published : Nov 29, 2023, 12:51 PM IST
പകൽ വെളിച്ചത്തിൽ കുട്ടിയെ നഗരമധ്യത്തിൽ ഇറക്കിവിട്ടപ്പോൾ പോലീസ് എന്തു ചെയ്യുകയായിരുന്നു?വലിയ വീഴ്ചയെന്ന് ബിജെപി

Synopsis

ഗൂഢാലോചന, പ്രേരണ എന്നിവ സംബന്ധിച്ച് ഒരു ലീഡും പോലീസിനില്ല.പരിശോധനകൾ പാഴായി പോയി.സർക്കാർ ഉത്തരം പറയണമെന്നും കെ.സുരേന്ദ്രന്‍

കോട്ടയം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ പോലീസിന് കഴിയാത്തത്  വലിയ വീഴ്ചയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.ജനങ്ങളും മാധ്യമങ്ങളും ഉണർന്നു പ്രവർത്തിച്ചതാണ് കുട്ടിയെ കിട്ടാൻ കാരണം.പകൽ വെളിച്ചത്തിൽ കുട്ടിയെ നഗരമധ്യത്തിൽ ഇറക്കിവിട്ടപ്പോൾ പോലീസ് എന്തു ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.ഗൂഢാലോചന, പ്രേരണ എന്നിവ സംബന്ധിച്ച് ഒരു ലീഡും പോലീസിനില്ല.പരിശോധനകൾ പാഴായി പോയി.സർക്കാർ ഉത്തരം പറയണം.എഐ കാമറകൾ ഗുണം ചെയ്തില്ല .മായാവികളെ പോലെ വന്ന് കുട്ടിയെ തട്ടികൊണ്ടു പോകാനും  ഉപേക്ഷിക്കാനും ഗുണ്ടാസംഘങ്ങൾക്ക് കഴിയുന്നു.

ഗവർണർ വിഷയത്തിൽ കോടതി ഇടപെട്ടാൽ അതിന് മുകളിലും സംവിധാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിന് ഇടപെടേണ്ടി വരും.അമ്പത്തിയാറായിരം കോടി കേന്ദ്രം നൽകാനുണ്ടെന്ന സംസ്ഥാനത്തിൻ്റെ തെറ്റായ വാദം കേന്ദ്ര ധനമന്ത്രി തന്നെ തുറന്ന് കാട്ടിയതാണ്.കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ പദ്ധതികളാക്കി നടപ്പാക്കാൻ ശ്രമം നടക്കുന്നു.വ്യാജ ഐ.ഡി കാർഡ് കേസിൽ സർക്കാർ കോൺഗ്രസിനെ സഹായിക്കുകയാണ്.ഇന്ത്യ മുന്നണി രാജ്യത്ത് ഏശില്ലെന്ന് വ്യക്തമാക്കുന്നതാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങുന്നത് .കേരളത്തിൽ നിന്ന് പ്രധാനമന്ത്രി എന്ന പ്രചാരണം മാധ്യമങ്ങൾ ഒഴിവാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്