ഈടാക്കിയ 29200 രൂപ തിരികെ നൽകുമെന്നും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി പ്രതികരിച്ചു.

ഇടുക്കി: ഇടുക്കി ഒട്ടകത്തലമേട് ശ്രീനാരായണ ധർമ്മാശ്രമം വാട്ടർ ചാർജിനത്തിൽ അടച്ച തുക തിരികെ നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ടാങ്ക് നിർമിക്കാൻ സ്ഥലം നൽകിയതിനാണ് ആശ്രമത്തിന് സൗജന്യമായി കുടിവെള്ളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഈ പ്രഖ്യാപനം പ്രാവർത്തികമായില്ലെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലാണ് മന്ത്രിയുടെ പ്രതികരണം. ഈടാക്കിയ 29200 രൂപ തിരികെ നൽകുമെന്നും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി പ്രതികരിച്ചു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming